രാജഗിരിയിൽ പ്രതീക്ഷയുടെ ജമന്തി പൂക്കൾ
കളമശ്ശേരി രാജഗിരി ഹയർസെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബായ ഹരിതഗിരിയുടെയും  സീഡിന്റെയും ആഭിമുഖ്യത്തിൽ ജമന്തി പൂക്കളുടെ വിളവെടുപ്പ് നടന്നു.സ്കൂൾ പ്രിൻസിപ്പാൾ  ഫാദർ ടോമി കൊച്ചെലഞ്ഞിക്കൽ സി എം ഐ യുടെ നേതൃത്വത്തിൽ പിടിഎയുടെയും കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ സഹകരണത്തോടെ നെൽകൃഷി ഉൾപ്പെടെ പലതരത്തിലുള്ള പച്ചക്കറികളും കൃഷി ചെയ്തുവരുന്നു.ഓണത്തിന്റെ മുന്നോടിയായി ഇപ്രാവശ്യം ജമന്തി ചെടികളും നട്ടു. ജമന്തി പൂക്കളുടെ വിളവെടുപ്പ് ആഘോഷപൂർവ്വം നടന്നു.ചാരിറ്റി അടിസ്ഥാനമാക്കി നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽ കുട്ടികളുടെയും, അധ്യാപകരുടെയും, അനധ്യാപകരുടെയും, രക്ഷകർത്താക്കളുടെയും  നിർലോഭമായ സഹകരണവും പ്രയത്നവും ഉണ്ട് .വിളവെടുപ്പ് മഹോത്സവത്തിൽ സ്കൂൾ പ്രിൻസിപ്പാൾ, പിടിഎ ഭാരവാഹികൾ, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.