RAJAGIRI ANTHEM (MALAYALAM)
വിദ്യതൻ പ്രകാശധാര പാരിനെന്നുമേകുവാൻ വിശ്വകാന്തി തൂകിടുന്ന ധന്യജ്ഞാനഗേഹമേ ജയിക്ക രാജഗിരി വികാസ പൂർണ്ണ വിദ്യാക്ഷേത്രമായ് നയിക്ക സത്യ നീതി മാർഗ്ഗ മാത്മനാ പ്രബുദ്ധമായ്
അന്ധകാരമാകെ നീക്കി ജ്ഞാനരശ്മി നിത്യവും ആശയും പ്രതീക്ഷയും പകർന്നീടട്ടെ ഞങ്ങളിൽ സമഗ്രമാം വികാസമെന്നുമർത്ഥ പൂർണ്ണ ദർശനം സ്വതന്ത്ര ഭാരതത്തിനാത്മ ശക്തിയേകുവാൻ ചിരം-
കാലമാം നഭസ്സിനില്ല സീമയെന്നുണർത്തിയും കാമ്യമാം പ്രദീപ്ത ലക്ഷ്യസിദ്ധി സ്വന്തമാക്കിയും പറന്നുയർന്നിടട്ടെ നിത്യ വിദ്യതൻ വിഹായസ്സിൽ നിറഞ്ഞിടട്ടെ ലോകമാകെ നവ്യമാം പ്രഭാമൃതം-
പൂർണ്ണകർമ്മ ചക്രവാള താരസഞ്ചയങ്ങളായ് പൂർത്തിയായിടട്ടെ ഭവ്യജ്ഞാനയജ്ഞ ജീവിതം വിടർന്നിടട്ടെ മാനസങ്ങൾ രാജഗിരിപൂക്കളായ് വിളങ്ങിടട്ടെ ശ്രേയസ്സിൽ പ്രദീപനാളജാലമായ്-
RAJAGIRI ANTHEM (ENGLISH)
Rajagiri - Oh the Hill of the King
Reign you as the caring king
Reaching out to souls come seeking
Righteous way of true living
Be you the dream of searching minds
A beacon of light, with a vision to guide
Bold in the mission to excel ever
Bright in our learning endeavour
Training to transcend the limits of time Spreading its wings surpassing the space Leading the way to Integrity
From the bondage to Spirit of freedom
Chorus:
And for us, Rajagirians, Rajagiri is..
Our way life, our task, 'n tradition
A luminous star on the learning horizon
We cherish the way you nourish your own
And pledge ourselves to do you proud